സിനിമയില്‍ പുകവലി ചിത്രീകരണം വ്യാപകം
മനില: ഇന്ത്യയിലെയുെം ചൈനയിലെയും സിനിമകളില്‍ വ്യാപകമായി പുകവലി ചിത്രീകരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
80 ശതമാനം ഇന്ത്യന്‍ സിനിമകളിലും പുകവലി ചിത്രീകരിക്കുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. ചൈനയിലെ പ്രധാനപ്പെട്ട എല്ലാ 10 ചിത്രങ്ങളിലും ഏറ്റവും ജനകീയമായ എട്ട് ടി വി സീരിയലുകളിലും പുകവലി ചിത്രീകരിക്കുന്നുണ്ട്.
ചൈനയില്‍ ഒരു സിനിമയില്‍ 26 തവണയാണ് അല്ലെങ്കില്‍ ഒരു മണിക്കൂറില്‍ 16 തവണയാണ് പുകവലിയുടെ ചിത്രീകരണമുണ്ടാവുന്നത്. പുകവലിക്കാരില്‍ പകുതി പേരും ഈ ശീലം മൂലം മരിക്കുമ്പോള്‍ സിനിമകളില്‍ പുകവലി ഏറെ പ്രാധാന്യത്തോടെ ചിത്രീകരിക്കപ്പെടുകയാണെന്ന് പഠനത്തില്‍ പറയുന്നു.
മെയ് 31 ശനിയാഴ്ച പുകയില രഹിത ദിനമായി ആചരിക്കുകയാണ് ലോകാരോഗ്യസംഘടന.












Click it and Unblock the Notifications