കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സമ്മേളനം കശ്മീരില്‍ തുടങ്ങി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാനും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും വേണ്ടിയാണ് ഈ സമ്മേളനം വിളിച്ചിരിയ്ക്കുന്നത്.

പാകിസ്ഥാനുമായി സംഭാഷണം നടത്തുന്ന കാര്യത്തില്‍ കേന്ദ്രം ആടിക്കളിക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. അതേ സമയം തീവ്രവാദത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഉറച്ചനിലപാടാണ് ഉള്ളതെന്നും സോണിയാഗാന്ധി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ മുലായം സിംഗ് യാദവുമായും അജിത് സിംഗുമായും കൂടിക്കാഴ്ച നടത്തിയതുവഴി സോണിയാ ഗാന്ധി ദേശീയ തലത്തില്‍ വിശാല സഖ്യം രൂപീകരിക്കുമെന്ന സൂചന നല്കിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എങ്ങിനെ കരുത്താര്‍ജ്ജിക്കാമെന്ന കാര്യത്തില്‍ വിവിധ മുഖ്യമന്ത്രിമാര്‍ നിര്‍ദേശം നല്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X