ശില്പാ ഷെട്ടിയുടെ അച്ഛന്‍ അറസ്റിലായേക്കും
മുംബൈ: നടി ശില്പാ ഷെട്ടിയുടെ അച്ഛന്‍ സുരേന്ദ്ര ഷെട്ടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി തള്ളി. ഇതോടെ ശില്പാഷെട്ടിയുടെ അച്ഛനെ അറസ്റ് ചെയ്യാനുള്ള സാധ്യത വര്‍ധിച്ചു.
സുരേന്ദ്ര ഷെട്ടിയെ അറസ്റ് ചെയ്യാന്‍ സൂറത്ത് പൊലീസ് ഒരു പുതിയ സംഘത്തെ മുംബൈയിലേക്ക് അയച്ചിട്ടുണ്ട്. സൂറത്തിലുള്ള ഒരു സാരി നിര്‍മ്മാണ കമ്പനിയ്ക്ക് വേണ്ടി പരസ്യചിത്രത്തിലഭിനയിച്ച വകയില്‍ കിട്ടേണ്ട പണത്തിനായി ശില്പാഷെട്ടിയുടെ അച്ഛനും അമ്മയും അധോലോകത്തിന്റെ സഹായം തേടി എന്നതാണ് കേസ്. സൂറത്തിലെ സാരി കമ്പനി ഉടമയെ അധോലോക വക്താക്കള്‍ പല കുറി വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ടേപ്പും വെളിയില്‍ വന്നിരിയ്ക്കുകയാണ്.
ഈ കേസില്‍ ശില്പാ ഷെട്ടിയുടെ അമ്മ സുനന്ദ ഷെട്ടിയ്ക്കും സെക്രട്ടറി ഭൂപേന്ദ്ര സിംഗ് സച്ച്ദേവിനും കഴിഞ്ഞ ദിവസം മുംബൈ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്കിയിരുന്നു.
ബാംഗ്ലൂരില്‍ ഒരു ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ശില്പാ ഷെട്ടി ഇപ്പോള്‍. തനിയ്ക്കും തന്റെ മാതാപിതാക്കള്‍ക്കും എതിരെ ചില മാധ്യമങ്ങള്‍ രൂക്ഷമായ വിമര്‍ശനം നടത്തിയെന്ന പരാതിയാണ് ശില്പാ ഷെട്ടിക്കുള്ളത്.












Click it and Unblock the Notifications