അബ്കാരിഗുണ്ടകള്‍ പൊലീസിനെ ആക്രമിച്ചു
തിരുവനന്തപുരം: സ്പിരിട്ട് കേസിനെക്കുറിച്ച് രഹസ്യാന്വേഷണം നടത്താനായി എത്തി പൊലീസുകാര്‍ക്കെതിരെ അബ്കാരി സംഘം ആക്രമണം നടത്തി. സംഘത്തില്‍ സസ്പന്‍ഷനിലായ ഒരു എക്സൈസ് ഉദ്വോഗസ്ഥനും ഉണ്ടായിരുന്നെന്നതാണ് ഏറെ രസം.
തിരുവനന്തപുരത്താണ് സംഭവം ഉണ്ടായത്. തുടര്‍ന്ന് സസ്പന്‍ഷനിലായ എക്സൈസ് ഇന്‍സ്പക്ടര്‍ വര്‍ഗീസ് ഐസക്ക് , അബ്കാരി കച്ചവടം നടത്തുന്ന ചൈന സുനില്‍ എന്നറിയപ്പെടുന്ന സുനില്‍, സുനിലിന്റെ കൂട്ടുകാരന്‍ ബാബുജി എന്നിവരെ പൊലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് പൊലീസ് അഞ്ച് പേരെ അറസ്റ് ചെയ്തിട്ടുണ്ട്.
രഹസ്യാന്വേഷണം നടത്താന്‍ മഫ്തിയിലെത്തിയ പൊലീസുകാരെ ഇവര്‍ ആക്രമിയ്ക്കുകയായിരുന്നു. സുനിലിന്റെ ഓഫീസിലും വീട്ടിലും പൊലീസ് മേയ് 29 വ്യാഴാഴ്ച റെയ്ഡ് നടത്തി. ചൈനാ സുനിലിനും ബാബുജിയ്ക്കും പാപ്പനംകോട് സ്പിരിട്ട് കേസുമായി ബന്ധമുണ്ടെന്ന തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.












Click it and Unblock the Notifications