വൈദ്യുതി നിരക്ക് കൂടിയേയ്ക്കും
പാലക്കാട്: വൈദ്യുതി നിരക്ക് ചെറിയ തോതില്‍ കൂടിയേയ്ക്കുമെന്ന് മന്ത്രി കടവൂര്‍ ശിവദാസന്‍ സൂചിപ്പിച്ചു. എന്നാല്‍ വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതി നിരക്ക് അവര്‍ക്ക് താങ്ങാനാവാത്ത രീതിയില്‍ കൂട്ടില്ല.
ഓരോ മാസവും ബോര്‍ഡിന് 70 കോടി രൂപയാണ് നഷ്ടം. വൈദ്യുതി ലാഭിയ്ക്കുന്നത് സംബന്ധിച്ച് ഇന്‍സ്റിറ്റ്യൂഷന്‍ ഓഫ് എഞ്ചിനിയേഴ്സ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിയ്ക്കുകയായിരുന്നു മന്ത്രി. വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരും. പക്ഷേ ആ വര്‍ദ്ധനവ് ജനങ്ങളും വ്യവസായികളും ഭയക്കുന്നതുപോലെ ഭീമമായിരിയ്ക്കില്ല. മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications