കേരളത്തില്‍ 37 അതിവേഗ കോടതികള്‍
കൊച്ചി: കേരളത്തില്‍ 37 അതിവേഗ കോടതികള്‍ തുടങ്ങുമെന്ന് യ്ക്കുകയാണെന്ന് കേന്ദ്ര നിയമ വകുപ്പ് സഹമന്ത്രി പി സി തോമസ് പറഞ്ഞു. രാജ്യത്ത് എമ്പാടുമായി 1734 അതിവേഗ കോടതികള്‍ തുടങ്ങുന്നുണ്ട്. ഇതിന്റെ ഭാഗമാണ് കേരളത്തിലേയും കോടതികള്‍. ഇന്ത്യയിലാകമാനം 1334 എണ്ണം തുടങ്ങാറായി കഴിഞ്ഞു.
മന്ത്രി ആയ ശേഷം കൊച്ചിയിലെത്തി പി സി തോമസ് വാര്‍ത്താ ലേഖകരോട് സംസാരിയ്ക്കുകയായിരുന്നു. സര്‍ക്കാര്‍ അതിവേഗ കോടതികള്‍ തുടങ്ങാനായി 359.36 കോടി രൂപയാണ് ചെലവിടുന്നത്.
കേരളത്തില്‍ തുടങ്ങുന്ന 37 എണ്ണത്തില്‍ 22 എണ്ണം തുടങ്ങി കഴിഞ്ഞു. അഞ്ചെണ്ണ് ഒട്ടും വൈകാതെ തുടങ്ങും. ബാക്കി പത്തെണ്ണം ഉടനേ തന്നെ തുടങ്ങാനുള്ള നടപടി തുടങ്ങി കഴിഞ്ഞു. മുന്തിയ പ്രാധാന്യം നല്‍കി ഇത് തുടങ്ങാനായി നടപടി സ്വീകരിയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications