Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയ്ക്കെതിരെ വീണ്ടും കരുണാകരന്‍

തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം വീണ്ടും കരുണാകരന്‍ ആന്റണിയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്ത്. ഇക്കുറി മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള ആന്റണിയുടെ കഴിവ്കേടിനെതിരെയാണ് കോണ്‍ഗ്രസ് അനുകൂലഉദ്യോഗസ്ഥ സംഘടനയായ എന്‍ജിഒ അസോസിയേഷന്‍ യോഗത്തില്‍ കരുണാകരന്‍ ആഞ്ഞടിച്ചത്.

സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളുടെ വ്യക്തിപരമായ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിയെന്ന നിലയില്‍ ആന്റണിയ്ക്ക് ഒളിച്ചോടാനാവില്ല. പലപ്പോഴും തന്റെ ചുറ്റും സംഭവിക്കുന്ന കാര്യങ്ങള്‍ അറിയില്ലെന്ന് നടിക്കുകയാണ് മുഖ്യമന്ത്രി. - കരുണാകരന്‍ പറഞ്ഞു.

മാറാട് വര്‍ഗ്ഗീയകലാപമായാലും മറ്റേത് സംഭവമായാലും മുഖ്യമന്ത്രിയാണ് അതിന് ഉത്തരവാദി. - കരുണാകരന്‍ പറഞ്ഞു. ധനമന്ത്രി കെ. ശങ്കരനാരായണനെതിരെയും കരുണാകരന്‍ ഒളിയമ്പെയ്തു. സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെട്ട് വരികയാണെന്ന ധനമന്ത്രിയുടെ പ്രസ്താവന ശരിയാണെങ്കില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ജീവനക്കാരുടെ വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നില്ല?- കരുണാകരന്‍ ചോദിച്ചു.

ധനമന്ത്രിയുടെ അവകാശവാദം വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല. ജീവനക്കാരുടെ ആനുകൂല്യം പുനസ്ഥാപിച്ചുകൊണ്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള പ്രഖ്യാപനം മാത്രമേ ഇനി ഉണ്ടാവേണ്ട കാര്യമുള്ളൂ. - അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+