കേരളത്തിന്റെ മുരടിപ്പിന് കാരണം കണ്ടെത്തൂ: മന്ത്രി
കൊച്ചി: കേരളത്തിന്റെ വളര്‍ച്ചയില്ലായ്മയ്ക്ക് എല്ലാവരും ചേര്‍ന്ന് കാരണം കണ്ടെത്താന്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ചെറുകിട-ഇടത്തരം വ്യവസായസംരംഭങ്ങള്‍ക്കുള്ള ധനസഹായം നല്കുന്നത് സംബന്ധിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതില്‍ നിന്നും കേരളത്തെ തടയുന്നതെന്താണ്? ജനങ്ങളുടെ ചിന്താഗതിയാണോ അതോ സമൂഹത്തിന്റെ സമീപനമാണോ നമ്മുടെ വളര്‍ച്ച തടയുന്നത്? കാരണം എന്തായാലും അത് കണ്ടെത്തിയാല്‍ മാത്രമേ നേട്ടം കൈവരിക്കാന്‍ നമുക്ക് കഴിയൂ.ഈ സെമിനാറില്‍ കണ്ടെത്തുന്ന കാരണങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യും- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആഗോളവല്ക്കരണത്തിന്റെ ഇക്കാലത്ത് ഉല്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ ശ്രദ്ധിയ്ക്കണം. ആഗോളവല്ക്കരണം കടുത്ത മത്സരമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഗുണനിലവാരത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ ഭാവി നല്ലതായിരിക്കില്ല. ഇതിനായി വ്യവസായങ്ങള്‍ പുതിയ സാങ്കേതിക വിദ്യ കൈവരിക്കണം. ബാങ്കുകള്‍ അത്തരം ശ്രമങ്ങള്‍ക്ക് ധനസഹായം നല്കണം- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications