കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കാലവര്‍ഷം അല്പം വൈകും

  • By Staff
Google Oneindia Malayalam News

ദില്ലി: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ തുടങ്ങുന്നത് ഏതാനും ദിവസങ്ങള്‍ വൈകിയായിരിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി).

സാധാരണ ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം തുടങ്ങുന്നത്. എന്നാല്‍ ഇക്കുറി മൂന്നു മുതല്‍ അഞ്ച് ദിവസം വരെ വൈകിയായിരിക്കും കാലവര്‍ഷം ആരംഭിയ്ക്കുന്നത്. - ഐഎംഡി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. കെ. സുബ്രഹ്മണ്യന്‍ അറിയിച്ചു.

മെയ് എട്ടിനാണ് മണ്‍സൂണിന്റെ ആദ്യ സൂചനകള്‍ ഉണ്ടായത്. ഇത് മെയ് 19ന് മ്യാന്‍മര്‍ കടല്‍ത്തീരം കടന്നു. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ചുഴലിക്കാറ്റ് നിമിത്തം മണ്‍സൂണിന്റെ നീക്കം ക്രമരഹിതമായിരിക്കുന്നു. - സുബ്രഹ്മണ്യന്‍ പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ മണ്‍സൂണിന്റെ സൂചനകള്‍ ആരംഭിച്ചുകഴിഞ്ഞു. പക്ഷെ അറബിക്കടലില്‍ മണ്‍സൂണ്‍ ശക്തിപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടില്ല.

അതേ സമയം കേരളത്തിന്റെ കടല്‍ത്തീരങ്ങളിലും ലക്ഷദ്വീപിലും മേഘങ്ങള്‍ രൂപപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X