Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂള്‍ വിപണി സജീവം

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ഷോപ്പിംഗിന്റെ തിരക്കിലാണ് അച്ഛനമ്മമാര്‍. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുതല്‍ നഗരത്തെരുവോരങ്ങളില്‍ വരെ ഇപ്പോള്‍ കുടകളും സ്കൂള്‍ ബാഗുകളും വാട്ടര്‍ ബോട്ടിലുകളും നോട്ടു പുസ്തകങ്ങളും നിറഞ്ഞിരിക്കുകയാണ്.

വിലക്കുറവുള്ള സാധനങ്ങളേക്കാള്‍ ബ്രാന്റ്നാമത്തോടു കൂടിയ വില കൂടിയ സാധനങ്ങളോട് ഒരു വിഭാഗം കൂറ് പുലര്‍ത്തുമ്പോള്‍, കയ്യിലുള്ള പരിമിതമായ ബജറ്റില്‍ ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടാന്‍ പലര്‍ക്കും തെരുവോരങ്ങളിലെ കച്ചവടക്കാരെ സമീപിക്കേണ്ടിവരുന്നു. പോപ്പികുടകള്‍ക്കും സ്കൂബി ഡേ ബാഗുകള്‍ക്കുമാണ് വിപണിയില്‍ ഏറെ പ്രിയം- തിരുവനന്തപുരത്തെ ത്രിവേണി സ്കൂള്‍ മാര്‍ക്കറ്റിലെ ജീവനക്കാരന്‍ പറയുന്നു.

അച്ഛനമ്മാരേക്കാള്‍ കുട്ടികള്‍ തന്നെയാണ് ഇപ്പോള്‍ അവര്‍ക്ക് വേണ്ട സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. നേരത്തെ ഏത് സാധനങ്ങളാണ് തിരഞ്ഞെടുക്കേണ്ടതെന്ന് ഞാന്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുമായിരുന്നു. ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. അവര്‍ തന്നെ അവര്‍ക്കാവശ്യമുള്ളത് തിരഞ്ഞെടുക്കും- കെഎസ്ആര്‍ടിസി ജീവനക്കാരനായ കെ. വിജയകുമാര്‍ പറഞ്ഞു.

മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ ബ്രാന്റ് നാമമുള്ള ഉല്പന്നങ്ങള്‍ വരെ 10 ശതമാനം വിലക്കിഴിവില്‍ കിട്ടുന്നതിനാല്‍ ഇവിടെ പൂരത്തിന്റെ തിരക്കാണ്. പെന്‍സില്‍ ബോക്സും വാട്ടര്‍ ബോട്ടിലും ലഞ്ച് ബോക്സുകളും വൈവിധ്യമാര്‍ന്ന രൂപത്തിനും നിറത്തിലും വിപണിയില്‍ ഉണ്ട്. 15 രൂപ മുതല്‍ മുകളിലോട്ടാണ് ഇവയുടെ വില. പഴത്തിന്റെയും ചോളത്തിന്റെയും സ്ട്രോബറിയുടെയും രൂപത്തിലുള്ള ലഞ്ച് ബോക്സുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഇവയുടെ വില 20 രൂപ മുതല്‍ മുകളിലോട്ടാണ്.

വലിയ കടക്കാരോട് മത്സരിച്ച് തെരുവോരങ്ങളിലും കച്ചവടം പൊടിപൊടിക്കുന്നുണ്ട്. വിലക്കുറവാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. ബ്രാന്റ് ഉല്പന്നങ്ങളുടെ അതേ മാതൃകയിലുള്ള ഉല്പന്നങ്ങളും കുറഞ്ഞവിലയ്ക്ക് ഇവിടെ ലഭിയ്ക്കും. പക്ഷെ പലപ്പോഴും പൊലീസിന്റെ പരിശോധന സജീവമായതിനാല്‍ ഇവര്‍ക്ക് പിടിച്ചുനില്ക്കാന്‍ ബുദ്ധിമുട്ടാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+