വീട്ടാവശ്യത്തിനല്ലാതെയുള്ള വെള്ളത്തിന്റെ വില കൂട്ടും
തിരുവനന്തപുരം: വീട്ടാവശ്യത്തിനല്ലാതെയുള്ള വെള്ളത്തിനുള്ള നിരക്ക് കൂട്ടാന്‍ ഉദ്ദേശിയ്ക്കുന്നതായി ജല വിഭവ വകുപ്പ് മന്ത്രി ടി എം ജേക്കബ് പറഞ്ഞു.
ജപ്പാന്‍ കുടിവെള്ള പദ്ധതി അടുത്ത മാസം തുടങ്ങും. ഈ പദ്ധതി നടത്തുന്നതുകൊണ്ട് കുടിവെള്ളത്തിന് വില കൂടില്ല. കൂടുതല്‍ ആളുകള്‍ക്ക് ശുദ്ധജലം നല്‍കുകയാണ് ഉദ്ദേശം. തിരുവനന്തപുരം പ്രസ് ക്ലബില്‍ മീറ്റ് ദ് മിനിസ്റര്‍ എന്ന പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ട്രെയിനേജ് കണക്ഷന്‍ എടുക്കുന്നവരില്‍ നിന്ന് ചെറിയ നിരക്ക് ഈടാക്കാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നുണ്ട്.
വാമനപുരം ജല പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ വൈകാതെ തിരുവനന്തപുരത്ത് കുടിവെള്ളക്ഷാമം ഉണ്ടാവും. ഇപ്പോള്‍ പല പദ്ധതികള്‍ ഉണ്ടെങ്കിലും അവയില്‍ നിന്നുള്ള വെള്ളത്തിന്റെ ലഭ്യത വളരെ കുറവാണ്. അതുകൊണ്ടാണ് കൂടുതല്‍ വെള്ളത്തിനായി പുതിയ ശ്രോതസ്സ് കണ്ടെത്തേണ്ടിയിരിയ്ക്കുന്നത്. വാമനപുരം പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ നിലവിലുണ്ട്. അതുകൊണ്ടാണ് പദ്ധതി വൈകുന്നത്. സമാധാനപരമായി പദ്ധതി നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം.












Click it and Unblock the Notifications