മൈക്രോസോഫ്റ്റ് 3600 കോടി നഷ്ടപരിഹാരം നല്കും
സിയാറ്റില്‍: എഒഎല്‍ ടൈം വാര്‍ണര്‍ കമ്പനിയ്ക്ക് നഷ്ടപരിഹാരമായി 3600 കോടി രൂപ നല്കാമെന്ന് മൈക്രോസോഫ്റ്റ് സമ്മതിച്ചു.
മൈക്രോസോഫ്റ്റിനെതിരെ വിശ്വാസവഞ്ചന ആരോപിച്ച് എഒഎല്‍ ടൈം വാര്‍ണര്‍ കമ്പനി സമര്‍പ്പിച്ച കേസ് ഒത്തുതീര്‍പ്പാക്കാനാണ് ഇത്രയും തുക നല്കാമെന്ന് മൈക്രോസോഫ്റ്റ് സമ്മതിച്ചത്. എഒഎല്ലിന്റെ വെബ് ബ്രൗസറായ നെറ്റ്സ്കേപ്പിനെ ഇല്ലാതാക്കി സ്വന്തം വെബ് ബ്രൗസറായ ഇന്റര്‍നെറ്റ് എക്സ്പ്ലോററിനെ പ്രോത്സാഹിപ്പിക്കാന്‍ മൈക്രോസോഫ്റ്റ് നടത്തിയ ബോധപൂര്‍വ നീക്കങ്ങള്‍ക്കെതിരെയാണ് എഒഎല്‍-ടൈം വാര്‍ണര്‍ കമ്പനി കോടതിയെ സമീപിച്ചത്.
മൈക്രോസോഫ്റ്റിന്റെ ബ്രൗസിംഗ് സോഫ്റ്റ്വെയര്‍ ഏഴ് വര്‍ഷത്തേക്ക് സൗജന്യമായി എഒഎല്‍ ടൈം വാര്‍ണര്‍ കമ്പനിയ്ക്ക് നല്കാനും ഒത്തുതീര്‍പ്പ് കരാറില്‍ പറയുന്നു. 2002 ജനവരിയിലാണ് എഒഎല്‍ ടൈം വാര്‍ണര്‍ കമ്പനി മൈക്രോസോഫ്റ്റിനെതിരെ പരാതി നല്കിയത്.












Click it and Unblock the Notifications