നേപ്പാള്‍ പ്രധാനമന്ത്രി രാജിവച്ചു
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി ലോകേന്ദ്ര ബഹാദൂര്‍ ചന്ദ് രാജിവച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യമനുസരിച്ചായിരുന്നു ബഹാദൂര്‍ ചന്ദ് രാജിവച്ചത്.
നേപ്പാളിലെ പ്രധാനരാഷ്ട്രീയപ്പാര്‍ട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രധാനമന്ത്രി ലോകേന്ദ്ര ബഹാദൂര്‍ ചന്ദ് നേപ്പാള്‍ രാജാവ് ഗ്യാനേന്ദ്രയ്ക്ക് രാജിനല്കുകയും അദ്ദേഹത്തിന്റെ രാജി ഗ്യാനേന്ദ്ര രാജാവ് സ്വീകരിക്കുകയും ചെയ്തു- കൊട്ടാരത്തില്‍ നിന്നും മെയ് 30 വെള്ളിയാഴ്ച പുറത്തിറങ്ങിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
എല്ലാ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും മന്ത്രിമാരെ ഉള്‍പ്പെടുത്തി ഒരു പുതിയ ഭരണസംവിധാനമുണ്ടാക്കാന്‍ ഗ്യാനേന്ദ്ര രാജാവ് നീക്കം തുടങ്ങിയതായും അറിയുന്നു.












Click it and Unblock the Notifications