Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ഐഡിസി സിനിമയ്ക്ക് പണം നല്കും

തിരുവനന്തപുരം: സിനിമ നിര്‍മ്മാണത്തിന് ധനസഹായം നല്കാന്‍ കേരളാ വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) തീരുമാനിച്ചു. തളരുന്ന സിനിമാ വ്യവസായത്തിന് അല്പമെങ്കിലും ഉണര്‍വുപകരാനാണ് കെഎസ്ഐഡിസിയുടെ ഈ നീക്കം.

കെഎസ്ഐഡിസി ബോര്‍ഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. ധനസഹായം നല്കാന്‍ പറ്റിയ രംഗമാണ് ചലച്ചിത്ര വ്യവസായമെന്നും കെഎസ്ഐഡിസി കരുതുന്നു. മാത്രമല്ല, ചലച്ചിത്ര വ്യവസായത്തിന് ഏതെങ്കിലും വിധത്തിലുള്ള പിന്തുണ ലഭിയ്ക്കേണ്ട സമയമാണിത്.

മലയാളം ഫീച്ചര്‍ ചിത്രങ്ങള്‍ നിര്‍മ്മിയ്ക്കാന്‍ സ്വകാര്യ വ്യക്തികള്‍ക്കും പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ക്കും ധനസഹായം നല്കും. ആകെ നിര്‍മ്മാണച്ചെലവിന്റെ 50 ശതമാനം നല്കും. ധനസഹായം നല്കുന്നതിന്റെ പരിധി 50 ലക്ഷമാണ്.

ആദ്യ അടവു മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തുക തിരിച്ചടയ്ക്കണം. സിനിമ നിര്‍മ്മിക്കുന്നയാള്‍ കുറഞ്ഞത് 15 ശതമാനമെങ്കിലും മുടക്കാന്‍ തയ്യാറായിരിക്കണം. 18 ശതമാനം വാര്‍ഷിക പലിശയ്ക്കാണ് പണം നല്കുക.

സെക്യൂരിറ്റിയായി ചിത്രത്തിന്റെ സംഗീത-വീഡിയോ അവകാശം, സിഡി, ഡിവിഡി അവകാശം, പഴയ ചിത്രങ്ങളുടെ അവകാശം, നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ നെഗറ്റീവിന്റെ അവകാശം, സിനിമയുടെ ബൗദ്ധികസ്വത്താവകാശം എന്നിവയും കെഎസ്ഐഡിസി പരിഗണിയ്ക്കും. ഷൂട്ടിംഗിന്റെ ആദ്യചെലവുകള്‍ നിര്‍മ്മാതാവ് തന്നെ വഹിയ്ക്കണം. പിന്നീടുള്ള ഷൂട്ടിംഗിനും ഷൂട്ടിംഗിന് ശേഷമുള്ള ജോലികള്‍ക്കുമാണ് കെഎസ്ഐഡിസി ധനസഹായം നല്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+