അദ്വാനിക്കെതിരെ കുറ്റപത്രം
റായ്ബറേലി: ബാബറി മസ്ജിദ് കേസില്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
മനുഷ്യവിഭവശേഷി മന്ത്രി മുരളീ മനോഹര്‍ ജോഷി, വിഎച്ച്പി നേതാവ് അശോക് സിംഗാള്‍, ബിജെപി നേതാവ് ഉമാഭാരതി, വിഎച്ച്പി നേതാവ് സാധ്വി റിതംബര എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധകുറ്റപത്രത്തിലാണ് ഇവരെ അഞ്ചു പേരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ബാബറി മസ്ജിദ് കേസ് ആദ്യമന്വേഷിച്ച ക്രൈംബ്രാഞ്ച് സിഐഡി റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടു. ഇനി ജൂണ്‍ 13നാണ് പ്രത്യേക കോടതി അടുത്ത വാദം കേള്‍ക്കുക. കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയ അദ്വാനി ഉള്‍പ്പെടെയുള്ള അഞ്ചു പേരെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കോടതി ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications