ആന്ധ്രയില്‍ കൊടുംചൂട്;മരണം 637
ഹൈദരാബാദ്: ആന്ധ്രയില്‍ കൊടുംചൂട് കനത്ത ആള്‍നാശം വിതയ്ക്കുന്നു. സൂര്യാഘാതമേറ്റ് ദിവസവും ഏഴുപതോളം പേരാണ് ഇവിടെ മരിയ്ക്കുന്നത്. ഇതിനകം ഈ കൊടുംവേനലില്‍ 637 പേര്‍ മരിച്ചു.
52 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടെ ചൂട്. ഒപ്പം കടുത്ത ജലദൗര്‍ലഭ്യവും ജനങ്ങളെ വലയ്ക്കുന്നു. ഇനിയും ഇവിടെ മണ്‍സൂണ്‍ മഴയെത്താന്‍ ഏതാനും ദിവസങ്ങള്‍ എടുക്കും.
കേരളത്തില്‍ മഴലഭിച്ച് ഒരാഴ്ച കഴിഞ്ഞേ ആന്ധ്രയില്‍ മഴ ലഭിയ്ക്കാറുള്ളൂ. സാധാരണ ജൂണ്‍ ഒന്നിന് ആരംഭിയ്ക്കാറുള്ള മണ്‍സൂണ്‍ മഴ കേരളത്തില്‍ ഇക്കുറി നാലഞ്ച് ദിവസം വൈകിയേ എത്തൂ.












Click it and Unblock the Notifications