ശില്പാഷെട്ടിയുടെ അച്ഛന്‍ ഒളിവില്‍
മുംബൈ: ബ്ലാക്ക് മെയില്‍ കേസില്‍ അറസ്റ് നേരിടുന്ന ശില്പാഷെട്ടിയുടെ അച്ഛന്‍ സുരേന്ദ്രഷെട്ടി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
ഇദ്ദേഹത്തെ അറസ്റ് ചെയ്യാനായി പൊലീസ് മെയ് 31 ശനിയാഴ്ച വീട്ടിലെത്തിയെങ്കിലും സുരേന്ദ്ര ഷെട്ടി അവിടെയുണ്ടായിരുന്നില്ല. സുരേന്ദ്രയുടെ ഫാക്ടറിയിലും പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
കഴിഞ്ഞ ദിവസം സൂറത്ത് കോടതി സുരേന്ദ്രയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു. സാരി കമ്പനിയുടെ ഉടമസ്ഥനായ പങ്കജ് റാവലിനെ ഭീഷണിപ്പെടുത്തിയെന്നാണ് സുരേന്ദ്രയ്ക്കെതിരെയുള്ള കേസ്.
ഒരു സിനിമയുടെ ചിത്രീകരണത്തിനായി ബാംഗ്ലൂരിലാണ് ശില്പാ ഷെട്ടി ഇപ്പോള്‍.












Click it and Unblock the Notifications