വടക്കേയിന്ത്യയില്‍ സൂര്യഗ്രഹണം ദൃശ്യമായി
ദില്ലി: നൂറ്റാണ്ടിലെ ആദ്യ സൂര്യഗ്രഹണം വടക്കേയിന്ത്യയില്‍ വിവിധപ്രദേശങ്ങളില്‍ ദൃശ്യമായി. മെയ് 31 ശനിയാഴ്ച രാവിലെ 7.35നും 8.39നുമിടയിലായിരുന്നു ഗ്രഹണം.
ദില്ലി, ജയ്പൂര്‍, ശ്രീനഗര്‍, ആഗ്ര, ഹരിയാന എന്നിവിടങ്ങളിലാണ് ഗ്രഹണം വ്യക്തമായി കണ്ടത്. വടക്കേയിന്ത്യയിലെ വിവിധ വിശുദ്ധനദികളില്‍ സൂര്യഗ്രഹണസമയത്ത് മുങ്ങിക്കുളിക്കാന്‍ ആയിരങ്ങള്‍ തിക്കിത്തിരക്കി.
ഹരിയാനയില്‍ കുരുക്ഷേത്രയിലെ സനേഹിത്, ബ്രഹ്മസരോവര്‍ നദീകളില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആയിരക്കണക്കിന് ഭക്തര്‍ ഗ്രഹണസമയത്ത് മുങ്ങിക്കുളിച്ചു. ഗ്രഹണസമയത്ത് നദികളിലെ സ്നാനം നല്ലതാണെന്നാണ് വിശ്വാസം.












Click it and Unblock the Notifications