മതേതരകക്ഷികളുടെ മുന്നണിയുണ്ടാക്കും: സോണിയ
കശ്മീര്‍: ദേശീയ തലത്തില്‍ മതേതര കക്ഷികളുടെ മുന്നണിയുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.
ശ്രീനഗറില്‍ സമാപിച്ച രണ്ടു ദിവസത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം മെയ് 31 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരെ വര്‍ഗ്ഗീയതയെ എതിര്‍ക്കുന്ന കക്ഷികളുടെ മുന്നണിയുണ്ടാക്കാനാണ് ശ്രമമെന്നും സോണിയ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ മുലായം സിംഗ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയുമായും അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്താന്ത്രിക് ദളുമായും ചേര്‍ന്ന് മുന്നണിയുണ്ടാക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ശക്തിയില്ലാത്ത ഇടങ്ങളിലെല്ലാം പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കും. - സോണിയ പറഞ്ഞു.












Click it and Unblock the Notifications