മന്ത്രിസഭാ സമിതിയുമായി സഹകരിക്കില്ല: അരയസമാജം
കോഴിക്കാട്: മാറാട് സംഭവവുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ സമിതിയുമായി സഹകരിക്കാനാവില്ലെന്ന് മാറാട് അരയ സമാജം വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് ഹിന്ദുസമൂഹം മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ അനുരഞ്ജന ശ്രമങ്ങളോട് സഹകരിക്കാനാവില്ലെന്ന് അരയ സമാജം നേതാവ് സുരേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നടന്ന കലാപത്തിന് ശേഷമുണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ മറവിലാണ് ആയുധശേഖരവും ഗൂഢാലോചനയും നടന്നത്.
മാറാട് പള്ളി വഖഫ് ബോര്‍ഡിന് കൈമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് സുരേഷ് പറഞ്ഞു. ഹിന്ദു ഐക്യവേദി നേതാവ് ശിശുപാലനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications