സ്വാശ്രയ എഞ്ചി. കൗണ്‍സിലിംഗ് നീട്ടി
തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന കൗണ്‍സിലിംഗ് ജൂണ്‍ 16ന് തുടങ്ങും.
നേരത്തെ ഇത് ജൂണ്‍ ആറിന് തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന കൗണ്‍സിലിംഗിന് മുമ്പ് സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് കൗണ്‍സിലിംഗ് നടത്തുന്നതിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കൗണ്‍സിലിംഗ് നീട്ടിവയ്ക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു.
പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന കൗണ്‍സിലിംഗ് ജൂണ്‍ ഒമ്പതിന് തുടങ്ങി ജൂണ്‍ 30ന് അവസാനിക്കും. ജൂലായ് രണ്ടിനാണ് മെഡിക്കല്‍ സീറ്റുകളിലേക്കുള്ള കൗണ്‍സിലിംഗ് തുടങ്ങുന്നത്. ഇത് ജൂലായ് 15ന് അവസാനിക്കും. മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള ക്ലാസുകള്‍ തുടങ്ങുന്നത് ആഗസ്ത് ആറിനായിരിക്കും.












Click it and Unblock the Notifications