ഡിജിപി കെ.ജെ. ജോസഫ് വിരമിച്ചു
തിരുവനന്തപുരം: അവിശുദ്ധ ബന്ധങ്ങള്‍ നിലനിര്‍ത്തുകയും അഴിമതി നടത്തുകയും ചെയ്യുന്ന ചില പൊലീസുദ്യോഗസ്ഥരെ ഒറ്റപ്പെടുത്താനായാല്‍ കേരള പൊലീസിന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനാവുമെന്ന് ഡിജിപി കെ.ജെ. ജോസഫ്.
ചില പൊലീസുദ്യോഗസ്ഥരുടെ വഴിവിട്ട ബന്ധങ്ങളാണ് പൊലീസ് സേനയെ ചിലപ്പോഴെങ്കിലും വഴിതെറ്റിക്കുന്നത്. അവര്‍ക്കെതിരെ നീങ്ങാന്‍ തനിക്ക് ശേഷം വരുന്നവര്‍ക്ക് സാധിക്കണം.- -അദ്ദേഹം പറഞ്ഞു. എസ് എ പി ഗ്രൗണ്ടില്‍ നടന്ന വിരമിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡിജിപി.
പൊലീസ് ഒരു വകുപ്പ് മാത്രമല്ലെന്നും ഒരു സേനയാണെന്നുമുള്ള ബോധത്തോടെ പ്രവര്‍ത്തിക്കാനാവണം. തന്റെ ജോലി ഭംഗിയാക്കുന്നതില്‍ പല മേലുദ്യോഗസ്ഥരും സഹായിച്ചിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു.
ചടങ്ങിനെത്തിയ സ്ഥാനമൊഴിയുന്ന ഡിജിപി കെ.ജെ. ജോസഫിനെ പുതിയ ഡിജിപിയായി ചുമതലയേല്‍ക്കുന്ന ഹോര്‍മിസ് തരകന്‍ സ്വീകരിച്ചു. കെ എ പി, എസ് എ പി ബറ്റാലിയനുകള്‍ ഡി ജി പിയോടുള്ള ആദരസൂചകമായി പരേഡ് നടത്തി. ഡിജിപി പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു.












Click it and Unblock the Notifications