നടന്‍ ദിലീപിനെതിരെ കേസ്
കൊച്ചി: സിഐഡി മൂസ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ റോഡിന് കേടുപാട് വരുത്തിയതിന് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ പരാതി പ്രകാരം ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ നടന്‍ ദിലീപിനെതിരെ കളമശേരി പൊലീസ് കേസെടുത്തു.
അനുമതിയില്ലാതെ വിമാനത്താവള-തുറമുഖ റോഡില്‍ സിഐഡി മൂസയുടെ ചിത്രീകരണം നടത്തുന്നതിനിടയില്‍ റോഡിന് കേടുപാട് വരുത്തിയെന്നാണ് പരാതി. ക്ലൈമാക്സ് രംഗത്തെ ഒരു കാര്‍ കത്തിയെരിയുന്നതു ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് റോഡിന് കേടുപാടുണ്ടായത്.
1.6 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദിലീപിനെതിരെ റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ എ. പി. എം. മുഹമ്മദ് ഹനിഷ് കേസ് നല്‍കിയത്.












Click it and Unblock the Notifications