ദുബായി മേള: കേരളം പങ്കാളിയാവും
ദില്ലി: അടുത്ത വര്‍ഷം ജനവരിയില്‍ നടക്കുന്ന ദുബായി വിപണന മേളയില്‍ കേരളം പങ്കെടുക്കും.
ജനവരി 15 മുതലാണ് ദുബായില്‍ വിപണന മേള തുടങ്ങുന്നത്. മെയ് ആറ് മുതല്‍ ഒമ്പത് വരെ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിലാണ് മേളയില്‍ കേരളം പങ്കെടുക്കുന്നതു സംബന്ധിച്ച് ധാരണയിലെത്തിയത്.
മേളയില്‍ പങ്കെടുക്കുന്നതിന് ദുബായ് അധികൃതര്‍ മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് ഔദ്യോഗിക ക്ഷണമയച്ചിട്ടുണ്ട്. മേളയുടെ ഭാഗമായി തൃശൂര്‍ പൂരം ദുബായില്‍ പുന:സൃഷ്ടിക്കുമെന്ന് വിനോദസഞ്ചാരമന്ത്രി കെ. വി. തോമസ് പറഞ്ഞു.
30 ലക്ഷം രൂപയാണ് മേളയില്‍ പങ്കെടുക്കുന്നതിനായി കേരളം വകയിരുത്തിയിരിക്കുന്നത്.












Click it and Unblock the Notifications