Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസഫ് ഗ്രൂപ്പിലെ പ്രശ്നം തണുത്തേയ്ക്കും

കോട്ടയം: പി. സി. ജോര്‍ജിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലുണ്ടായ പ്രതിസന്ധി ജൂണ്‍ ഒന്ന് ഞായറാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പരിഹരിക്കപ്പെട്ടേക്കും. ഒരു വെടിനിര്‍ത്തലിനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്.

പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്ന കാര്യത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫിനും പി.സി. ജോര്‍ജ്ജ് എംഎല്‍എയ്ക്കും സംശയമില്ല. ഇതോടെ കേരള കോണ്‍ഗ്രസ്(ജെ) പിളര്‍ന്നേക്കാനുള്ള സാധ്യതയും ഇല്ലാതാവും.

ജോര്‍ജിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ ഈപ്പന്‍ വര്‍ഗ്ഗീസ് ഉള്‍പ്പെടെ ഒരു വിഭാഗം മുന്നോട്ടുവന്നതോടെയാണ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന അഭിപ്രായം ഔദ്യോഗിക പക്ഷത്തിനുമുണ്ടായത്. ജോര്‍ജിനെതിരെ കടുത്ത നടപടിയുമായി മുന്നോട്ടുപോയാല്‍ പിളര്‍പ്പ് പോലുളള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഔദ്യോഗിക പക്ഷത്തിന് ബോധ്യമായി.

പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ ഈപ്പന്‍ വര്‍ഗീസ്, വൈസ് ചെയര്‍മാന്‍ ടി. എസ്. ജോണ്‍ എന്നിവരാണ് ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ജോര്‍ജിനെതിരെ നടപടി ഒഴിവാക്കി പ്രശ്നം പരിഹരിക്കണമെന്ന് കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി ഉന്നതതല ചര്‍ച്ചയില്‍ ഇരുവരും വാദിച്ചു.

അതേ സമയം ജോര്‍ജിനെ പുറത്താക്കണമെന്ന ഔദ്യോഗിക പക്ഷത്തിലെ ഒരു വിഭാഗത്തിന് ശക്തമായ അഭിപ്രായമുണ്ട്. പാര്‍ട്ടിക്ക് എന്നും തലവേദനയായ ജോര്‍ജിനെ പുറത്താക്കുന്നതാണ് ഗുണം ചെയ്യുകയെന്ന അഭിപ്രായമാണ് അവര്‍ക്കുള്ളത്. പക്ഷെ ജോര്‍ജ്ജിനെ പിന്തുണയ്ക്കുന്ന പക്ഷം ശക്തമായതിനാല്‍ തല്ക്കാലം രമ്യതയുടെ വഴി കണ്ടെത്താനായിരിക്കും പി.ജെ. ജോസഫും കൂട്ടരും ശ്രമിയ്ക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+