Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസഫ് ഗ്രൂപ്പ് പിളര്‍ന്നു

കോട്ടയം: മുന്‍മന്ത്രി പി.ജെ. ജോസഫിന്റെ പാര്‍ട്ടിയായ കേരളകോണ്‍ഗ്രസ് (ജെ) പിളര്‍ന്നു. മെയ് 31 ശനിയാഴ്ച ഉച്ചയോടെയാണ് പിളര്‍പ്പുണ്ടായത്.

പി. സി. ജോര്‍ജിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുകയായിരുന്നു. പക്ഷെ ശനിയാഴ്ച ഉച്ചയ്ക്ക് നാട്ടകം ഗസ്റ് ഹൗസില്‍ നടന്ന അന്തിമ ചര്‍ച്ചയിലാണ് പിളര്‍പ്പുണ്ടായത്.

ചര്‍ച്ചയ്ക്കിടയില്‍ ഇറങ്ങിപ്പോയ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫും കൂട്ടരും പിന്നീട് മടങ്ങിവന്നില്ല. ഇനി തങ്ങള്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പിന്നീട് പി.സി. ജോര്‍ജ്ജിന്റെ പക്ഷക്കാരനായ ജേക്കബ് തോമസിനെ ഫോണില്‍ വിളിച്ചുപറയുകയായിരുന്നു.

പാര്‍ട്ടിയില്‍ തീരുമാനമെടുക്കാനുള്ള പി.ജെ. ജോസഫിന്റെ സര്‍വാധികാരത്തെ ചോദ്യം ചെയ്തതാണ് പിളര്‍പ്പിന് കാരണമായതെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ടി.എസ്. ജോണും വര്‍ക്കിംഗ് ചെയര്‍മാന്‍ ഈപ്പന്‍ വര്‍ഗ്ഗീസും പറയുന്നു.

പി.സി. ജോര്‍ജ്ജിനെ ജനറല്‍ സെക്രട്ടറിസ്ഥാനത്ത് നിന്നും നീക്കം ചെയ്ത നടപടി മൂന്നു മാസമായി ചുരുക്കാമെന്ന് നേരത്തെ ധാരണയിലെത്തിയതായിരുന്നു. പിന്നീടാണ് നാടകീയമായി പി.ജെ. ജോസഫിന്റെ ഇറങ്ങിപ്പോക്കും പിളര്‍പ്പും ഉണ്ടായത്. ഇപ്പോള്‍ ഇരുവിഭാഗവും പാര്‍ട്ടിയുടെ സംസ്ഥാനഓഫീസ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+