മൂന്നുവര്‍ഷത്തിനകം കെഎസ്ഇബി ലാഭത്തിലാകും: മന്ത്രി
തിരുവനന്തപുരം: അടുത്ത മൂന്നുവര്‍ഷത്തിനുള്ള വൈദ്യുതി ബോര്‍ഡ് ലാഭമുണ്ടാക്കിത്തുടങ്ങുമെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍. മെയ് 31 ശനിയാഴ്ച പ്രസ് ക്ലബും പിആര്‍ഡിയും സംയുക്തമായി സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റര്‍ പരിപാടിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ബോര്‍ഡ് പ്രതിസന്ധിയില്‍ നിന്നും മെല്ലെ കരകയറുകയാണ്. ഈയിടെ പഠനം നടത്തിയ സംസ്ഥാന ആസൂത്രണ കമ്മീഷനും കെഎസ്ഇബി തകര്‍ച്ചയിലേക്ക് കുതിയ്ക്കുന്ന പ്രവണതയില്‍ നിന്നും കരകയറിയതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. - മന്ത്രി പറഞ്ഞു.
കെഎസ്ഇബിയെ രക്ഷിയ്ക്കാന്‍ ഉയര്‍ന്ന മാനേജ്മെന്റ് തലത്തിലുള്ളവര്‍ ആത്മാര്‍ത്ഥ ശ്രമം നടത്തുന്നുണ്ടെന്ന കാര്യവും ആസൂത്രണ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഒരു പവര്‍ ഹൈവേ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മറ്റ് സംസ്ഥാനങ്ങളുടെക്കൂടി സഹായത്തോടെയാണ് ഇത് നടപ്പാക്കുക. 2100 കോടി ചെലവില്‍ വൈദ്യതി ഉല്പാദന-വിതരണ പദ്ധതിയാണ് പവര്‍ ഹൈവേ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. - അദ്ദേഹം പറഞ്ഞു.
താപവൈദ്യുതി നിലയത്തെ ആശ്രയിക്കേണ്ടി വന്നതിനാല്‍ വൈദ്യുതി ബോര്‍ഡിന് കഴിഞ്ഞ വര്‍ഷം 468 കോടിയുടെ അധികബാധ്യതയുണ്ടായി. മഴ ചതിച്ചതുകൊണ്ടാണ് താപവൈദ്യുതി നിലയങ്ങളെ ആശ്രയിക്കേണ്ടിവന്നത്. - മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications