മാറാട്: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട്: മാറാട് കുട്ടക്കൊല കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ ജഡ്ജി കെ. ഉണ്ണിക്കൃഷ്ണന്‍ തള്ളി. കേസില്‍ ആദ്യമായി ജാമ്യാപേക്ഷ നല്‍കിയവരാണ് ഇവര്‍.
പത്താം പ്രതിയും ബേപ്പൂര്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ മാറാട് പരീച്ചന്റകത്ത് പി. പി. മൊയ്തീന്‍കോയ, 94-ാം പ്രതിയും മാറാട് ജുമാ മസ്ജിദ് ഖത്തീബുമായ പെരിന്തല്‍മണ്ണ വളമ്പൂര്‍ കളത്തില്‍ വീട്ടില്‍ സദഖത്തുല്ലയുടെയും ജാമ്യാപേക്ഷകളാണ് തള്ളിയത്.
കേസില്‍ നാല്പതോളം പ്രതികളെ കിട്ടാനിരിക്കുന്ന സാഹചര്യം നിലനില്‍ക്കെ ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ എ. കെ. അബ്ദുല്‍ സലീമിന്റെ വാദം പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.












Click it and Unblock the Notifications