മെഡി, എഞ്ചി. കോളജുകള്‍ക്ക് അനുമതി
തിരുവനന്തപുരം: കേരള സര്‍വകലാശാല തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജും എഞ്ചിനീയറിംഗ് കോളജും തുടങ്ങുന്നതിന് പ്രാഥമിക അനുമതി നല്‍കി.
വട്ടപ്പാറയിലുള്ള കെ. എന്‍. പൈ ഹാര്‍ട്ട് ഫൗണ്ടേഷനാണ് മെഡിക്കല്‍ കോളജ് തുടങ്ങുന്നത്. പാലിയോടുള്ള മേരിമാതാ എഞ്ചിനീയറിംഗ് കോളജിനാണ് അനുമതി നല്‍കിയത്.
മൂന്ന് ഫാര്‍മസ് കോളജുകള്‍ക്കും 22 ബി എഡ് കോളജുകള്‍ക്കും നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ ഒ സി) നല്‍കാന്‍ സര്‍വകലാശാല സിന്റിക്കേറ്റ് ശുപാര്‍ശ ചെയ്തു.
തിരുവനന്തപുരം ഓര്‍ത്തഡോക്സ് ചര്‍ച്ച് സെന്റര്‍, എഴുത്തഛന്‍ നാഷണല്‍ അക്കാദമി, പുനലാലുള്ള ഡേല്‍വ്യൂ എന്നിവയ്ക്കാണ് ഫാര്‍മസി കോളജ് തുടങ്ങാന്‍ അനുമതി.












Click it and Unblock the Notifications