റോഡിലെ കയ്യേറ്റങ്ങള്‍ നീക്കും: മന്ത്രി
കൊച്ചി: റോഡിലെ കയ്യേറ്റങ്ങള്‍ എന്തുവിലകൊടുത്തും പൊളിച്ചുനീക്കുമെന്ന് പൊതുമരാമത്ത് മന്ത്രി എം.കെ. മുനീര്‍. റോഡുകളെല്ലാം ഗതാഗതയോഗ്യമാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ പദ്ധതിയായ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള എക്സ്പ്രസ് ഹൈവേ സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുനീര്‍. റോഡ് ഇന്ന് മറ്റ് പല കാര്യങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു. പൊതുയോഗങ്ങള്‍ വരെ നടത്തുന്നത് റോഡിലാണ്. ഇത് വാഹനഗതാഗതം തടസ്സപ്പെടുത്തുന്നു. റോഡ് കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ എന്തൊക്കെ നടപടികളെടുത്തു എന്നറിയാന്‍ എല്ലാ ജില്ലകളിലെയും പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരോട് ഓരോ മാസവും റിപ്പോര്‍ട്ട് നല്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എല്ലാ ജനങ്ങളുടെയും പിന്തുണയോടെയായിരിക്കും എക്സ്പ്രസ്ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. എക്സ്പ്രസ് ഹൈവേയുടെ ഭാഗമായി ജനങ്ങള്‍ക്കുള്ള എല്ലാ സംശയങ്ങളും ദുരീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications