ഏഴ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കഠിനതടവ്
തൃശൂര്‍: ഫണ്ട് തിരിമറി നടത്തിയതിന് ഒരു വനിതാ സബ് ട്രഷറി ഓഫീസറുള്‍പ്പെടെ ഏഴ് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാല് വര്‍ഷം കഠിനതടവും ആറ് ലക്ഷം പിഴയും വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചു.
1985-90 കാലയളവില്‍ ഫണ്ട് തിരിമറി നടത്തിയതിന് അഴിമതി നിരോധന നിയമത്തിലെ 13 (20) വിഭാഗം അനുസരിച്ചാണ് വിജിലന്‍സ് ജഡ്ജിയും എന്‍ക്വയറി കമ്മിഷണറുമായ എസ്. സതീനാഥന്‍ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി ജയില്‍ വാസം അനുഭവിക്കണം. വിവിധ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ടെങ്കിലും നാല് വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതിയാവും.
10 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നതെങ്കിലും മൂന്ന് പേര്‍ വിചാരണ കാലത്ത് മരിച്ചിരുന്നു. വ്യാജ രേഖകളും കൃത്രിമമായി ഉണ്ടാക്കിയ അനുമതി കത്തുകളും ഉപയോഗിച്ച് 50,07,405 രൂപയുടെ ഫണ്ട് തിരിമറി നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
കേസിലെ മരിച്ച പ്രതികളുടെ സമ്പാദ്യവും സ്വത്തുവകകളും കണക്കാക്കുകയും തിരിമറി നടത്തിയ പണം തിരിച്ചുപിടിക്കാനും ആരോഗ്യ ഡയറക്ടറോട് കോടതി നിര്‍ദേശിച്ചു.












Click it and Unblock the Notifications