ബിജെപി പിന്തുണച്ചു; നഗരസഭ എല്‍ഡിഎഫിന്
പത്തനംതിട്ട: ബി ജെ പി പിന്തുണയോടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി തിരുവല്ല നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ചു.
ബി ജെ പിയുടെ നാല് വോട്ടുകളുടെ സഹായത്തോടെയാണ് കേരള കോണ്‍ഗ്രസ് (ജോസഫ്) സ്ഥാനാര്‍ഥി രാജു മുണ്ടമട്ടം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോശി തോമസിനെ തോല്പിച്ചത്. 18 വോട്ടുകളാണ് കേരള കോണ്‍ഗ്രസ് (ജോസഫ്) സ്ഥാനാര്‍ഥിക്ക് കിട്ടിയത്. 33 അംഗ കൗണ്‍സിലില്‍ യു ഡി എഫിന് 15ഉം എല്‍ ഡി എഫിന് 14ഉം ബി ജെ പിക്ക് നാലും സീറ്റാണുളളത്.
യു ഡി എഫ് അധികാരത്തിലിരുന്ന നഗരസഭയില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ വര്‍ഗീസായിരുന്നു ചെയര്‍മാന്‍. ബി ജെ പിയുടെ പിന്തുണയോടെയാണ് നേരത്തെ യു ഡി എഫ് അധികാരത്തിലെത്തിയത്.
ചെയര്‍മാന്‍ സ്ഥാനം കൈമാറുമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് വേണ്ടി കഴിഞ്ഞ മാസമാണ് വര്‍ഗീസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രാജിവച്ചത്. ഇതിനിടെ വാഗ്ദാനം ചെയ്തതുപോലെ രണ്ട് സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കാത്തതുമൂലം യു ഡി എഫും ബി ജെ പിയും തമ്മിലുള്ള രഹസ്യധാരണ പൊളിയുകയായിരുന്നു. മെയ് 30 വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പിന്തുണയ്ക്കണമെങ്കില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്നും ബി ജെ പി ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications