കെ.വി. തോമസ് വെടിനിര്‍ത്തലിന്
കൊച്ചി: കെടിഡിസി അധ്യക്ഷ പത്മജ വേണുഗോപാലുമായി മന്ത്രി കെ.വി. തോമസ് അനുരഞ്ജനത്തിന്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ പത്മജയ്ക്കെതിരെ താന്‍ പരാതി നല്‍കിയിട്ടില്ലെന്ന് ടൂറിസം മന്ത്രി കെ.വി. തോമസ് മെയ് 31 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദില്ലിയില്‍ ചെന്നപ്പോള്‍ സോണിയാ ഗാന്ധിയെ കണ്ടിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിനിടെയുണ്ടായ പ്രതിസന്ധിയെപ്പറ്റിയൊക്കെ അപ്പോള്‍ ചര്‍ച്ച ചെയ്തു. ഹൈക്കമാന്‍ഡിലെ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്നത് പുതിയകാര്യമല്ലെന്നും ആര്‍ക്കെതിരെയും പരാതി നല്‍കാന്‍ ശ്രമിച്ചിട്ടില്ലെന്നും തോമസ് പറഞ്ഞു.
കെടിഡിസി ടൂറിസം വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമാണെന്നും അതിലുണ്ടാവുന്ന പരാതികള്‍ കേള്‍ക്കാന്‍ മന്ത്രിയെന്ന നിലയില്‍ താന്‍ തയ്യാറാണെന്നും കെ.വി. തോമസ് പറഞ്ഞു. മുഖ്യമന്ത്രിയ്ക്കും കെ.പി. സി.സി. പ്രസിഡന്റിനും സ്വീകാര്യനായ മന്ത്രിയാണ് താനെന്ന് തോമസ് പറഞ്ഞു.












Click it and Unblock the Notifications