ഇന്ത്യയിലെ ഐടി വിദഗ്ധര്‍ക്ക് ഗ്രീന്‍ കാര്‍ഡ്
ബര്‍ലിന്‍: ഇന്ത്യയില്‍ നിന്നുള്ള ഐ ടി വിദഗ്ധര്‍ക്ക് ജര്‍മനിയില്‍ പ്രത്യേക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഗ്രീന്‍ കാര്‍ഡ് ലഭ്യമാവും.
കഴിഞ്ഞ ദിവസം ബര്‍ലിനില്‍ വച്ചുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വാജ്പേയിക്ക് ജര്‍മന്‍ ചാന്‍സലര്‍ ജെറാര്‍ഡ്് ഷ്റോഡര്‍ ഇതുസംബന്ധിച്ച് ഉറപ്പ് നല്‍കി.
ജര്‍മനിയിലേക്കുള്ള ഗ്രീന്‍ കാര്‍ഡ് വിതരണം താല്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും ഇന്ത്യയില്‍ നിന്നുള്ള ഐടി വിദഗ്ധര്‍ക്ക് ഗ്രീന്‍കാര്‍ഡ് നല്‍കാനുള്ള മാനദണ്ഡം ഉദാരമാക്കും.
ജര്‍മനിയിലെ ഒന്നര ലക്ഷം ഐ ടി വിദഗ്ധരില്‍ 35,000 പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്.












Click it and Unblock the Notifications