ആന്ധ്രയില്‍ ചൂട്;മരണം 795 ആയി
ഹൈദരാബാദ്: ആന്ധ്രയില്‍ കൊടുംചൂട് മൂലം മരിച്ചവരുടെ എണ്ണം 795 ആയി. സൂര്യാഘാതമേറ്റ് ദിവസവും ഏഴുപതോളം പേരാണ് ഇവിടെ മരിയ്ക്കുന്നത്.
52 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടെ ചൂട്. അടുത്ത 48 മണിക്കൂര്‍ നേരത്തേയ്ക്കു കൂടി കൊടുംചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഇനിയും ഇവിടെ മണ്‍സൂണ്‍ മഴയെത്താന്‍ ഏതാനും ദിവസങ്ങള്‍ എടുക്കും.
നാല്‍ഗൊണ്ടയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. ഇവിടെ 158 പേര്‍ മരിച്ചു. ഗുണ്ടൂര്‍(114), വെസ്റ് ഗോദാവരി(106), ഈസ്റ് ഗോദാവരി(103), പ്രകാശം(98), കൃഷ്ണ(44), കരിംനഗര്‍(41), നെല്ലൂര്‍(31) എന്നിങ്ങനെയാണ് മരണനിരക്ക്.
കേരളത്തില്‍ മഴലഭിച്ച് ഒരാഴ്ച കഴിഞ്ഞേ ആന്ധ്രയില്‍ മഴ ലഭിയ്ക്കാറുള്ളൂ. സാധാരണ ജൂണ്‍ ഒന്നിന് ആരംഭിയ്ക്കാറുള്ള മണ്‍സൂണ്‍ മഴ കേരളത്തില്‍ ഇക്കുറി നാലഞ്ച് ദിവസം വൈകിയേ എത്തൂ.












Click it and Unblock the Notifications