തീവണ്ടി പാളം തെറ്റി; ഒരു മരണം
ബക്സര്‍: പാറ്റ്നയില്‍ നിന്നും ദില്ലിയിലേക്ക് പോയ മഗധ് വിക്രംശില എക്സ്പ്രസ് തീവണ്ടി പാളം തെറ്റി ഒരാള്‍ മരിച്ചു 25 പേര്‍ക്ക് പരിക്കേറ്റു. ധനപൂര്‍ ഡിവിഷനടുതത്് വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.
തീവണ്ടിയുടെ 14 ബോഗികളാണ് പാളം തെറ്റി മറിഞ്ഞത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇദ്ദേഹത്തിന്റെ കയ്യില്‍ പാറ്റ്നയില്‍ നിന്നും അലഹബാദിലേക്കുള്ള ട്രെയിന്‍ ടിക്കറ്റുണ്ടായിരുന്നു.
ജൂണ്‍ ഒന്ന് ഞായറാഴ്ച പുലര്‍ച്ചെ 3.40നാണ് അപകടമുണ്ടായത്. ധനപൂരില്‍ നിന്നും ബുക്സറിലേക്ക് ഡോക്ടര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു സംഘം പോയിട്ടുണ്ട്. ആറ് സ്ലീപ്പര്‍ കോച്ചുകള്‍, അഞ്ച് ജനറല്‍ ബോഗികള്‍, സെക്കന്റ് ക്ലാസ് എസി, തേര്‍ഡ് ക്ലാസ് എസി കോച്ചുകള്‍ ഒന്നു വീതം, എസ്എല്‍ആര്‍ വാന്‍ എന്നിവയാണ് മറിഞ്ഞത്.












Click it and Unblock the Notifications