കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 10 പൈസ വീതം കുറച്ചു. പുതിയ വില ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍വന്നു.
രൂപയുടെ മൂല്യവര്‍ധനവിനെ തുടര്‍ന്നാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടായത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണിത്.
ദില്ലിയില്‍ പെട്രോളിന്റെ വില 30.30 രൂപയായുംഡീസലിന്റെ വില 19.08 രൂപയായും കുറഞ്ഞു. മുംബൈയില്‍ പെട്രോള്‍ വില 35.25 രൂപയില്‍ നിന്നും 35.14 രൂപയായി കുറഞ്ഞു. ഡീസലിന്റെ വില 24.26 രൂപയായി. 24.38 രൂപയായിരുന്നു ഇത്.
ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതിനെ തുടര്‍ന്ന് എണ്ണക്കമ്പനികള്‍ ഏപ്രില്‍ മുതല്‍ ഡീസലിന്റെയും പെട്രോളിന്റെയും വില ലിറ്ററിന് മൂന്നര രൂപയോളം കുറച്ചിട്ടുണ്ട്.
Comments
Story first published: Sunday, June 1, 2003, 5:30 [IST]