സുരേന്ദ്ര ഷെട്ടിയെ പൊലീസ് തിരയുന്നു
മുംബൈ: ബ്ലാക്ക് മെയില്‍ കേസിലെ പ്രതിയായ ശില്പാഷെട്ടിയുടെ അച്ഛന്‍ സുരേന്ദ്ര ഷെട്ടിയെ അറസ്റ് ചെയ്യുന്നതിനായി സൂറത്ത് പൊലീസ് മുംബൈയില്‍ നിന്നും അംബര്‍നാഥ് ജില്ലയിലേക്ക് തിരിച്ചു.
സൂറത്ത് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സുരേന്ദ്രയെ കാണാതായത്. പൊലീസ് അദ്ദേഹത്തെ തേടി മുംബൈയിലെ വീട്ടിലും മറ്റും അന്വേഷണം നടത്തിയെങ്കിലും സുരേന്ദ്രയെ കണ്ടുകിട്ടിയില്ല.
അതേ സമയം സുരേന്ദ്ര ഒളിവിലല്ലെന്നും അഹമ്മദാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതിനുള്ള തിരക്കിലാണ് അദ്ദേഹമെന്നും സുരേന്ദ്രയുടെ അഭിഭാഷകന്‍ പറഞ്ഞു.












Click it and Unblock the Notifications