Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രയില്‍ മലയാളി അധ്യാപകര്‍ക്ക് ചൂഷണം

കണ്ണൂര്‍: അനധികൃത റിക്രൂട്ട്മെന്റിലൂടെ ആന്ധ്രയിലെത്തുന്ന മലയാളി അധ്യാപകര്‍ ചൂഷണത്തിന് വിധേയരാകുന്നു. ഇതില്‍ 90 ശതമാനം പേരും സ്ത്രീകളാണ്.

പതിനായിരക്കണക്കിന് മലയാളി അധ്യാപികമാരാണ് ആന്ധ്രയിലെ ഉള്‍ഗ്രാമങ്ങളില്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് വേണ്ടത്ര വേതനവും ആനുകൂല്യവും ലഭിയ്ക്കുന്നില്ല.

മലയാളികള്‍ നടത്തുന്ന റിക്രൂട്ട്മെന്റ് കമ്പനികള്‍ തന്നെയാണ് ഇന്റര്‍വ്യൂ നടത്തി അധ്യാപകരെ നിയമിക്കുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരാണ് ഇവിടെ അധ്യാപകരായി എത്തുന്നത്.

കേവലം എസ്എസ്എല്‍സി പാസായവരെയും പ്ലസ് ടു പാസായവരേയും ആണ് ആന്ധ്രയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ജോലിക്കെടുക്കുന്നത്. ബിഎഡോ ടിടിസിയോ ഒന്നും നിര്‍ബന്ധമില്ല. അതുകൊണ്ട് കിട്ടിയ ശമ്പളത്തിന് ജോലി ചെയ്യാന്‍ ഇവര്‍ തയ്യാറുമാണ്. 900 രൂപ മുതല്‍ 2000 രൂപ വരെയാണ് പലര്‍ക്കും ശമ്പളം ലഭിയ്ക്കുന്നത്. ഫോണ്‍ ചെയ്യാനുള്ള സൗകര്യം പോലുമില്ലാത്ത കുഗ്രാമങ്ങളിലാണ് പല സ്കൂളുകളും. ചിലര്‍ക്ക് ആദ്യത്തെ കുറെ മാസങ്ങളില്‍ പരിശീലനത്തിന്റെ കാരണം പറഞ്ഞ് പലര്‍ക്കും ശമ്പളം പോലും നല്കാറില്ലത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+