കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ് വിഭാഗം സംസ്ഥാന ഓഫീസ് കയ്യേറി

  • By Staff
Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് പിളര്‍ന്നതിനെ തുടര്‍ന്ന് പി. സി. ജോര്‍ജ് വിഭാഗം സംസ്ഥാന കമ്മിറ്റി ഓഫീസ് കയ്യേറി.

പി. സി. ജോര്‍ജിനെ സസ്പെന്റ് ചെയ്തതായി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. ജെ. ജോസഫ് അറിയിച്ചു. പാര്‍ട്ടി മാണി ഗ്രൂപ്പുമായി ലയിച്ചെന്ന് ജോര്‍ജ് തെറ്റായ പ്രചാരണം അഴിച്ചുവിടുകയാണെന്ന് ജോസഫ് പറഞ്ഞു.

ഉപാധികളോടെ ജനറല്‍ സെക്രട്ടറി സ്ഥാനം ജോര്‍ജിന് തിരിച്ചുനല്‍കാമെന്ന് സമ്മതിച്ചിരുന്നതാണെന്ന് ജോസഫ് പറഞ്ഞു. എന്നാല്‍ ചര്‍ച്ചയ്ക്കിടെ ജോര്‍ജ് വിഭാഗം സംസ്ഥാന ഓഫീസ് കയ്യേറുകയായിരുന്നു.

അതേ സമയം തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി ചെയര്‍മാന്‍ താനാണെന്ന് ഈപ്പന്‍ വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.

വര്‍ക്കിംഗ് ചെയര്‍മാന്‍ ഈപ്പന്‍ വര്‍ഗീസിനെ കൂടാതെ വൈസ് ചെയര്‍മാന്‍ ടി. എസ്. ജോണ്‍, ജനറല്‍ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം എന്നിവര്‍ ജോര്‍ജ് പക്ഷത്താണ്. മറ്റൊരു ജനറല്‍ സെക്രട്ടറിയായ പൊന്നമ്മ നാരായണനും തങ്ങളുടെ പക്ഷത്താണെന്നാണ് അവരുടെ അവകാശവാദം.

പി. ജെ. ജോസഫ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും ജില്ലാ പ്രസിഡന്റുമാരുടെയും ജൂണ്‍ രണ്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്. ജോര്‍ജ് വിഭാഗം ജൂണ്‍ ഏഴിന് സംസ്ഥാന സമിതി കോട്ടയത്ത് വിളിച്ചിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X