മാറാട്ടെ സ്കൂളുകള്‍ തുറക്കാന്‍ ശ്രമം
തിരുവനന്തപുരം: മാറാട്ടെ എല്‍പി സ്കൂളുകള്‍ ജൂണ്‍ രണ്ട് തിങ്കളാഴ്ച തുറക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇതിനുള്ള നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്.
മാറാട് കലാപത്തെതുടര്‍ന്ന് ഒട്ടേറെ പേര്‍ മാറാട്ട് നിന്ന് ഒഴിഞ്ഞുപോയിട്ടുണ്ട്. പലരും മാറാട്ടുള്ള സ്കൂളുകളില്‍ നിന്ന് ടിസി ആവശ്യപ്പെട്ടിരിക്കുകയാണ്. മക്കളെ തിരികെ കൊണ്ടുവരാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രക്ഷിതാക്കളുമായി കഴിഞ്ഞ ഏതാനും ദിവസമായി ചര്‍ച്ചകള്‍ നടക്കുകയാണ്.
മാറാട്ടുള്ള സ്കൂളുകളില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ കളക്ടര്‍ അധ്യാപകരുമായും രക്ഷിതാക്കളുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി പറഞ്ഞു.












Click it and Unblock the Notifications