മാറാട്: മൂന്ന് പേരെ കൂടി അറസ്റ് ചെയ്തു
കോഴിക്കോട്: മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി ക്രൈംബ്രാഞ്ചിന്റെ പിടിയിലായി.
ഒളവണ്ണ കൊടിനാട്ടുമുക്ക് ചേലാട്ടുതാഴം മുഹമ്മദ് നാഫി (30), പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് ചീരാമന്റെ പുരക്കല്‍ മൊയ്തീന്‍ കോയ (32), ചെട്ടിപ്പടി തെക്കകത്ത് സക്കീര്‍ (31) എന്നിവരാണ് അറസ്റിലായത്.
അക്രമം നടത്താന്‍ ഗൂഢാലോചന നടത്തുകയും ആയുധങ്ങള്‍ നല്‍കുകയും ചെയ്തുവെന്നതാണ് ഇവര്‍ക്കെതിരായ കുറ്റങ്ങള്‍. നാഫിനെ ഒളിവില്‍ വെച്ചാണ് പിടികൂടിയത്. തീവ്രവാദി സംഘടനയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്.
നാഫിയാണ് കേസിലെ പ്രധാന പ്രതികളിലൊരാളായ മുഹമ്മദലിക്ക് മൊയ്തീന്‍കോയയെയും സഹീറിനെയും പരിചയപ്പെടുത്തികൊടുത്തതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications