യുഡിഎഫ് വിടുന്നവരോട് ലയിക്കാം : ജോര്‍ജ്
തിരുവനന്തപുരം: യു ഡി എഫ് വിട്ടുവന്നാല്‍ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളുമായി ലയിക്കാന്‍ തയ്യാറാണെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ഔദ്യോഗിക വിഭാഗത്തിലാണ് താനിപ്പോഴും. പി. ജെ. ജോസഫാണ് പാര്‍ട്ടി വിട്ടുപോയത്. പാര്‍ട്ടിയിലെ 70 ശതമാനം പേരും തന്നോടൊപ്പമാണ്.
ഏതാനും ചില നേതാക്കള്‍ മാത്രമാണ് ഇപ്പോള്‍ ജോസഫിനോട് ഒപ്പമുള്ളത്. യു ഡി എഫുമായി അവിഹിത ബന്ധമുള്ളവരാണ് അവരില്‍ പലരും. അതേ കുറിച്ച് ബോധ്യമാവുമ്പോള്‍ മറ്റുള്ളവര്‍ തങ്ങളോടൊപ്പം വരും. ജനങ്ങളുടെ പ്രശ്നം മുന്‍നിര്‍ത്തി എല്‍ ഡി എഫിനൊപ്പം നില്‍ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്.
ജനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയും മന്ത്രിസ്ഥാനം മാത്രം ലക്ഷ്യമിടുകയും ചെയ്യുന്ന പി. ജെ. ജോസഫ് എന്ന കള്ളനാണയത്തെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications