സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കുന്നു
തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ രണ്ട് തിങ്കളാഴ്ച തുറക്കുന്നു. സംസ്ഥാനതല പ്രവേശനോത്സവം തിങ്കളാഴ്ച തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളില്‍ നടക്കും.
ഒന്ന്, രണ്ട്, മൂന്ന്, ഒമ്പത് ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങളാണ് ഈ വര്‍ഷം മുതല്‍. രണ്ടാം ക്ലാസിലേതൊഴികെ മറ്റെല്ലാ ക്ലാസുകളിലേക്കുമുള്ള പാഠപുസ്തകങ്ങള്‍ സ്കൂളുകളില്‍ എത്തിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടാം ക്ലാസിലേക്കുള്ള പുസ്തകങ്ങള്‍ ആദ്യആഴ്ചയില്‍ തന്നെ എത്തിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ഒമ്പതാം ക്ലാസില്‍ ഈ വര്‍ഷം മുതല്‍ ഗ്രേഡിംഗ് രീതിയാണ്. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഓരോ ഡിവിഷനിലെയും കുട്ടികള്‍ക്ക് പ്രോഗ്രസ് കാര്‍ഡില്‍ റാങ്ക് രേഖപ്പെടുത്തുന്ന രീതി ഒമ്പതാം ക്ലാസില്‍ ഇത്തവണയുണ്ടാവില്ല.
സര്‍ക്കാര്‍ സ്കൂളുകളില്‍ പലയിടത്തും കുട്ടികള്‍ കുറയുമെന്നതാണ് സ്ഥിതി. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ താത്പര്യപ്പെടുന്നതു മൂലം സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്. അതേ സമയം ഈ വര്‍ഷം സര്‍ക്കാര്‍ എല്‍പി സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ തുറക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.












Click it and Unblock the Notifications