ത്രിശൂലം: തടയേണ്ടെന്ന് ഹൈക്കമാന്റ്
ശ്രീനഗര്‍: കേരളത്തില്‍ വിശ്വഹിന്ദുപരിഷത്ത് നടത്തുന്ന ത്രിശൂലവിതരണം തടയേണ്ടെന്ന് ആന്റണിയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്റ് ഉപദേശം.
ത്രിശൂല വിതരണം തടയാത്തതിന്റെ പേരില്‍ കഴിഞ്ഞ കുറെ നാളായി ആന്റണി വിമര്‍ശനം നേരിടുകയാണ്. കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ വരെ ആന്റണിയെ ഇക്കാര്യത്തില്‍ വിമര്‍ശിച്ചിരുന്നു.
പൊലീസ് നയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആന്റണിയ്ക്ക് വ്യക്തമായ നയം ഉണ്ടെന്നും ശ്രീനഗറില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നേതാക്കള്‍ പറഞ്ഞു. വര്‍ഗീയപ്രശ്നങ്ങളോട് സര്‍ക്കാര്‍ അമിതമായി പ്രതികരിയ്ക്കേണ്ടെന്ന ആന്റണിയുടെ നിലപാടിനും ഹൈക്കമാന്റിന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്.












Click it and Unblock the Notifications