കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിരാഷ്ട്രകപ്പ്: ഇന്ത്യ തോറ്റു

  • By Super
Google Oneindia Malayalam News

പെര്‍ത്ത്: ത്രിരാഷ്ട്രകപ്പ് ഹോക്കി ഫൈനലില്‍ ഇന്ത്യ ആസ്ത്രേല്യയോട് തോല്‍വി ഏറ്റുവാങ്ങി. ഒരു ഗോളിനാണ് ആസ്ത്രേല്യ ഇന്ത്യയ്ക്കെതിരെ ജയം നേടിയത്(സ്കോര്‍ 2-1).

ആദ്യം ഇന്ത്യ ക്യാപ്റ്റന്‍ ധന്‍രാജ് പിള്ളയിലൂടെ 49ാം മിനിറ്റില്‍ ലീഡ് നേടിയതായിരുന്നു. പക്ഷെ ഈ മുന്‍തൂക്കം കളിയുടെ അവസാനം വരെ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ 65ഉം 69ഉം മിനിറ്റില്‍ ആസ്ത്രേല്യ ഇന്ത്യയുടെ വല ചലിപ്പിക്കുകയായിരുന്നു.

ആക്രമണത്തിലൂന്നിയുള്ള ശൈലിയാണ് ഇന്ത്യ കെട്ടഴിച്ചതെങ്കിലും പ്രതിരോധനിരയുടെ വിള്ളലുകള്‍ മുതലെടുത്താണ് ആസ്ത്രേല്യ വിജയം കൊയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X