Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപ്പുവെള്ളം കുടിവെള്ളമാക്കുന്ന പ്ലാന്റുകള്‍ കൊച്ചിയില്‍

കൊച്ചി: ഉപ്പുവെള്ളത്തിലെ ലവണാംശം നീക്കം ചെയ്ത് കുടിവെള്ളമുണ്ടാക്കുന്നതിനുള്ള പ്ലാന്റുകള്‍ കൊച്ചിയില്‍ സ്ഥാപിക്കാന്‍ കമ്പനികള്‍ മത്സരിക്കുന്നു. തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നുമുള്ള കമ്പനികളാണ് ഈ സാധ്യത മുതലാക്കാന്‍ കൊച്ചിയില്‍ എത്തുന്നത്.

ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ ഉപ്പുവെള്ളത്തിലെ ലവണാംശം നീക്കം ചെയ്ത് കുടിവെള്ളമുണ്ടാക്കുന്ന പദ്ധതികള്‍ നേരത്തെ നിലവിലുണ്ട്. കുടിവെള്ള ക്ഷാമം നേരിടുന്ന കേരളത്തില്‍ ഇത് പുതിയ ആശയമാണ്. കുമ്പളങ്ങിയില്‍ തുടങ്ങിയതു പോലെ ഉപ്പുവെള്ളത്തിന്റെ ലവണാംശം നീക്കുന്ന പദ്ധതികള്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അടുത്തുതന്നെ തുടങ്ങും. കുമ്പളങ്ങിയില്‍ കായല്‍വെള്ളത്തില്‍ നിന്നാണ് ലവണാംശം നീക്കം ചെയ്യുന്നത്.

സേലം ആസ്ഥാനമായുള്ള വാട്ടര്‍ ട്രീറ്റ്മെന്റ് കമ്പനി വാട്ടര്‍ അതോറിറ്റിയ്ക്ക് വേണ്ടി കുട്ടനാട്ടില്‍ ഒരു പ്ലാന്റ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷനും ചെല്ലനം, പുത്തന്‍വേലിക്കര, കടമക്കുടി, മുളവുകാട്, പള്ളിപ്പുറം പഞ്ചായത്തുകളും കൊച്ചി കോര്‍പ്പറേഷനും ഇത്തരം പ്ലാന്റുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂന്ന് പ്ലാന്റുകള്‍ തുടങ്ങാനാണ് കോര്‍പ്പറേഷന്റെ പദ്ധതി.

കുമ്പളങ്ങിയില്‍ 20,000 ലിറ്റര്‍ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിച്ചിട്ടുള്ളത്. 10 ലക്ഷം രൂപയാണ് ഇതിന്റെ ചെലവ്.

അതേ സമയം കേരളം പോലുള്ള ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശത്ത് ഉയര്‍ന്ന ശേഷിയുള്ള പ്ലാന്റുകള്‍ സ്ഥാപിക്കുന്നതാണ് ഉചിതമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 30,000 ആളുകള്‍ താമസിക്കുന്ന കുമ്പളങ്ങിയില്‍ ദിവസം 20,000 ലിറ്റര്‍ ശുദ്ധീകരിക്കുന്ന പ്ലാന്റ് പര്യാപ്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+