ഇടുക്കിയില്‍ സി പി എം ഹര്‍ത്താല്‍ പൂര്‍ണം
ഇടുക്കി: കുമളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അയ്യപ്പദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി പി എം ജൂണ്‍ രണ്ട് തിങ്കളാഴ്ച ഇടുക്കി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.
ജില്ലയില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങിയുള്ളൂ.
ശനിയാഴ്ചയാണ് അയ്യപ്പദാസ് വണ്ടിപ്പെരിയാറില്‍ വച്ച് കൊല ചെയ്യപ്പെട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല നടത്തിയതെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് വണ്ടിപെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ബാബു ഉള്‍പ്പെടെ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റിലാണ്.
ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് അയ്യപ്പദാസിന്റ കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
കൊല നടന്ന വണ്ടിപ്പെരിയാറില്‍ തിങ്കളാഴ്ച വൈകുന്നേരം സി പി എം പ്രതിഷേധ പ്രകടനം നടത്തും.












Click it and Unblock the Notifications