ഇടതുമുന്നണി യോഗം തുടങ്ങി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഇടതുമുന്നണി യോഗം തിരുവനന്തപുരത്ത് തുടങ്ങി.
ജൂണ്‍ രണ്ട് തിങ്കളാഴ്ച രാവിലെ എ. കെ. ജി സെന്ററില്‍ രാവിലെ 11 മണിയോടെയാണ് യോഗം തുടങ്ങിയത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പി. ജെ. ജോസഫ്, കെ. സി. തോമസ് എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പി. സി. ജോര്‍ജ് പക്ഷത്തു നിന്ന് ഈപ്പന് വര്‍ഗീസ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജോസഫ് ഗ്രൂപ്പിലെ പിളര്‍പ്പ് വളരെ പ്രാധാന്യത്തോടെയാണ് എല്‍ ഡി എഫ് നേതൃത്വം കാണുന്നത്. മുന്നണിയുടെ തിരഞ്ഞെടുപ്പിലെ പ്രകടനത്തെ തന്നെ ഈ പിളര്‍പ്പ് ബാധിച്ചേക്കുമെന്നതിനാല്‍ വളരെ സൂക്ഷിച്ചേ ഇതുസംബന്ധിച്ച് എല്‍ ഡി എഫ് നേതൃത്വം തീരുമാനമെടുക്കുകയുള്ളൂ. അതുകൊണ്ടുതന്നെ തിങ്കളാഴ്ചത്തെ യോഗത്തില്‍ ആരെ തള്ളണം, ആരെ കൊള്ളണം എന്നതുസംബന്ധിച്ച് ഒരു തീരുമാനമുണ്ടാവാനിടയില്ല.