നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസി(ജെ)ന്റെ കാര്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്നറിയാന്‍ കേരളമാകെ കാതോര്‍ക്കുന്നതിനാല്‍ ജൂണ്‍ രണ്ട് തിങ്കളാഴ്ച ചേരുന്ന ഇടതുമുന്നണിയോഗത്തിന് പ്രാധാന്യം ഏറെ.
തിങ്കളാഴ്ചത്തെ എല്‍ഡിഎഫ് യോഗത്തില്‍ ജോസഫിനെയും കൂട്ടരെയും പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഈപ്പന്‍ വര്‍ഗ്ഗീസ് കത്ത് നല്കിയിട്ടുണ്ട്. ഈ കത്ത് പി.സി. ജോര്‍ജ്ജ് മുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടിയെ ഏല്പിക്കുകയും ചെയ്തു. ഇപ്പോള്‍ പി.ജെ. ജോസഫിനെയും കെ.സി. ജോസഫിനെയും കൂടാതെ കേരള കോണ്‍ഗ്രസി(ജെ)ന് വേണ്ടി ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്നയാളാണ് ഈപ്പന്‍ വര്‍ഗ്ഗീസ്. അദ്ദേഹത്തെ മുന്നണിയോഗത്തില്‍ നിന്ന് പുറന്തള്ളണമെന്നതായിരിക്കും പി.ജെ. ജോസഫ് ഇന്നത്തെ യോഗത്തില്‍ ആവശ്യപ്പെടുക.
ഇടതുമുന്നണി നേതാക്കളുടെ പിന്തുണ ഉറപ്പാക്കാന്‍ പി.ജെ. ജോസഫും പി.സി. ജോര്‍ജ്ജും പിണറായി വിജയന്‍ ഉള്‍പ്പെടെ എല്ലാവരുമായും കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് എകെജി സെന്ററില്‍ ഇടതുമുന്നണി യോഗം ചേരുക.












Click it and Unblock the Notifications